കർണാടക തലസ്ഥാനമായ ബംഗളൂരുവിലെ കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ പദ്ധതി ആലോചനയിൽ. നിലവിലുള്ള റോഡിന് അടിയിലൂടെ തുരങ്ക പാത നിർമ്മിച്ച് ഗതാഗത പ്രശ്നം പരിഹരിക്കാൻ ആണ് കോൺഗ്രസ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ടി കെ ശിവകുമാർ അറിയിച്ചു. നാലുവരി എങ്കിലും ഉണ്ടാവും .ദീർഘകാല ആവശ്യം മുൻനിർത്തിയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് ശിവകുമാർ വാർത്താ ലേഖകരോട് പറഞ്ഞു .ഇക്കാര്യം കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തിയിട്ടുണ്ട് .
നാല് കമ്പനികൾ താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് ശിവകുമാർ അറിയിച്ചു. ദക്ഷിണേന്ത്യയിലെ പ്രധാന മഹാനഗരമായ ബാംഗ്ലൂരിലെ ഗതാഗത്തുരുക്ക് വർഷങ്ങളായി വലിയ പ്രശ്നം സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസം മണിക്കൂറോളം നഗരത്തിൽ ഗതാഗതക്കുണ്ടായി. ദേശീയപാതയും സംസ്ഥാനപാതയും നഗരത്തിൽ കൂടിച്ചേരുന്നതാണ് പ്രധാന പ്രശ്നം .നിലവിൽ ദേശീയപാത ഉയരത്തിൽ നിർമ്മിച്ചിട്ടുണ്ടെങ്കിലും പ്രശ്നം തുടരുകയാണ് .ഇതാണ് ഭൂമിക്കടിയിലുള്ള പാതയെക്കുറിച്ച് ആലോചിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്