ബംഗളൂരു പ്രസിഡന്‍സി കോളേജില്‍ 19കാരി കുത്തേറ്റു മരിച്ചു. ബംഗളൂരു റൂറലിലുള്ള കോളേജിലെ വിദ്യാര്‍ത്ഥിനിയായ ലയസ്മിതയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച അക്രമി പവന്‍കല്യാണിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കയറ്റുന്നതിനായി മരത്തിന്റെ ചുവട്ടില്‍നിന്ന് കോളേജ് സെക്യൂരിറ്റിഗാര്‍ഡുകള്‍ ഉയര്‍ത്തുന്നത് ക്യാമ്പസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രതി ലയസ്മിതയെ ദ്രോഹിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രസിഡന്‍സി കോളേജില്‍ എത്തിയത്.