ധാക്ക: സെന്ററല്‍ ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഷാജഹാന്‍ ബച്ചു വെടിയേറ്റു മരിച്ചു. ബംഗ്ലാദേശിലെ മുന്‍ഷി ഖഞ്ചില്‍ വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്‍ ബച്ചു(60)വിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സെകുലര്‍ നേതാവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും കൂടിയായ ബച്ചുവിനെ ഇസ്‌ലാമിസ്റ്റ് തീവ്രവാദികള്‍ നേരത്തെ ലക്ഷ്യം വച്ചിരുന്നു.
മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ തീവ്ര വാദികളുടെ ആക്രമണത്താല്‍ ബ്ലോഗറുകളും ആക്ടിവിസ്റ്റുകളും നേരത്തെയും കൊല്ലപ്പെട്ടിട്ടുണ്ട്.
കവി കൂടിയായ ബച്ചു ബിശാക പ്രകാശന്‍ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തുകയായിരുന്നു. സുഹൃത്തുക്കളെ കണാനായെ അടുത്ത ഒരു ഫാര്‍മസിയില്‍ പോയതായിരുന്നു ബച്ചു. അഞ്ചു ബൈക്കുകളിലായി എത്തിയ അക്രമികള്‍ ഫാര്‍മസിക്ക് പുറത്ത് ക്രൂഡ് ബോംബ് സ്‌ഫോടനമുണ്ടാക്കി ഭീകരത സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ബച്ചുവിനെ കടയില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും, സംഭവത്തെ വിശദീകരിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.