X
    Categories: Cricket

കരീബിയന്‍ മണ്ണില്‍ ചരിത്രവിജയം നേടി ബംഗ്ലാദേശ്‌

കിങ്സ്റ്റണ്‍: കരീബിയന്‍ മണ്ണില്‍ ചരിത്രവിജയം നേടി ബംഗ്ലാദേശ്. വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ 101 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് കരീബിയന്‍ മണ്ണില്‍ ബംഗ്ലാദേശ് വിജയം നേടുന്നത്. രണ്ടാം ഇന്നിങ്സില്‍ 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡിസിനെ 185 റണ്‍സിന് ബംഗ്ലാദേശ് പുറത്താക്കി.

രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് വെസ്റ്റ്ഇന്‍ഡീസ് ജയിച്ചിരുന്നു. ഇതോടെ ടെസ്റ്റ് പരമ്പര സമനിലയിലായി. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തിലുള്ളത്. തയ്ജുല്‍ ഇസ്ലാമാണ് കളിയിലെ താരം. ടസ്‌കിന്‍ അഹമ്മദും ജയ്ഡന്‍ സീല്‍സുമാണ് ടൂര്‍ണമെന്റിലെ താരങ്ങള്‍.

രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേടി തയ്ജുല്‍ ഇസ്ലാമാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഹസന്‍ മഹ് മൂദും ടസ്‌കിന്‍ അഹമ്മദും രണ്ടുവീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അവശേഷിക്കുന്ന വിക്കറ്റ് നഹിദ് റാണയും സ്വന്തമാക്കി. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് താരങ്ങള്‍ 187 റണ്‍സിന് പുറത്തായി.

18 റണ്‍സിന്റെ ലീഡുമായി ആരംഭിച്ച ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 268 റണ്‍സിന് അവസാനിച്ചു. ഇതില്‍ ജാകര്‍ അലിയാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്, സെഞ്ച്വറിക്ക് ഒന്‍പത് റണ്‍സ് ആകലെ വച്ച് അല്‍സാരി ജോസഫ് അലിയെ വീഴ്ത്തി. 106 പന്തില്‍ നിന്ന് 91 റണ്‍സ് എടുത്തിരുന്നു. സദ്മന്‍ ഇസ്ലാം (46), ഷഹദത്ത് ഹുസൈന്‍ (28), മെഹ്ദി ഹസന്‍ മിറസ് (42), ലിറ്റന്‍ ദാസ് (25) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിനായി അല്‍സാരി ജോസഫും കെമര്‍ റോച്ചും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഷമര്‍ ജോസഫ് രണ്ടും ജയ്ഡന്‍ സീല്‍സ്, ജസ്റ്റന്‍ ഗ്രീവ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ബംഗ്ലാദേശിനെ 164 റണ്‍സില്‍ ഒതുക്കി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 146 റണ്‍സില്‍ അവസാനിച്ചു. 40 റണ്‍സെടുത്ത കെസി കാര്‍ട്ടി, 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് എന്നിവര്‍ മാത്രമാണ് ആദ്യ ഇന്നിങ്സില്‍ തിളങ്ങിയത്. മികയ്ല്‍ ലൂയിസാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 12 റണ്‍സെടുത്തു.

 

webdesk17: