X

കൂട്ടുകാരികളുടെ വിനോദയാത്ര അവസാനിച്ചത് ദുരന്തത്തില്‍; 13 പേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രാ സംഘത്തിന്റെ മിനി ബസിലേക്കു മണല്‍ ലോറി ഇടിച്ചു കയറി 12 പേരും ഡ്രൈവറും മരിച്ചു. അഞ്ച് പേര്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ദാവനഗെരെ സെന്റ് പോള്‍സ് കോണ്‍വെന്റ് സ്‌കൂളിലെ 16 പൂര്‍വ വിദ്യാര്‍ത്ഥിനികളാണു ഗോവയിലേക്കുള്ള യാത്രയില്‍ അപകടത്തില്‍പ്പെട്ടത്.

മരിച്ചവരില്‍ നാല് പേര്‍ ഡോക്ടര്‍മാരാണ്. മറ്റുള്ളവരും മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍. എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയല്‍വാസികളുമാണ്. ബസ് ഡ്രൈവറാണ് മരിച്ച മറ്റൊരാള്‍.

കര്‍ണാടക ബിജെപി മുന്‍ എംഎല്‍എ ഗുരുസിദ്ധനഗൗഡയുടെ മരുമകള്‍ ഡോ. വീണ പ്രകാശും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഹുബ്ബള്ളി ധാര്‍വാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം. ബംഗളൂരു പുനെ ദേശീയ പാത 48 ന്റെ ഭാഗമായ ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് പൊലീസ് പറഞ്ഞു.

Test User: