X

ബംഗാള്‍ ഇനി ചുവക്കുമോ?: ഈ തെരഞ്ഞെടുപ്പ് ഫലം പറയും മറുപടി

നടന്നത് 148 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്. ലഭിച്ചത് ഏറെയും കുറവുമില്ലാതെ കൃത്യം രണ്ടു സീറ്റ്. ഏതെങ്കിലും ഡൂക്ലി പാര്‍ട്ടികളുടെ നിലവാരമാണ് പറയുന്നതെന്ന് തെറ്റിദ്ധരിച്ചേക്കല്ലേ. പറയുന്നത് മൂന്നരപ്പതിറ്റാണ്ടു കാലം ഇടമുറിയാതെ ഒരു സംസ്ഥാനം അടക്കിവാണ സ്ഥലത്തെ പ്രധാന പാര്‍ട്ടിയുടെ ദുരവസ്ഥയാണ്. സിപിഐമ്മിന്റെ ദുര്‍ഗതിയാണ്.

പശ്ചിമ ബംഗാളില്‍ ഏഴ് മുന്‍സിപ്പലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് മേല്‍പ്പറഞ്ഞത്. സിപിഐമ്മിന്റെ നിലവാരത്തകര്‍ച്ചയാണ് ആ കണക്ക് പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഏഴില്‍ നാല് മുന്‍സിപ്പലുകളുമായി വിജയാനന്ദം മുഴക്കിയപ്പോഴാണ് പഴയകാല പ്രതാപത്തില്‍ ഊറ്റം കൊള്ളുന്ന പാര്‍ട്ടിയുടെ ദീനരോദനം കേള്‍ക്കേണ്ടി വരുന്നത്.

ബംഗാളില്‍ ഇനി ഒരു തിരിച്ചുവരവ് സാധ്യമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായി ഈയടുത്തൊന്നും ആ പ്രതീക്ഷ വേണ്ട എന്ന് പറയുന്നതായി പുതിയ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍. ഡാര്‍ജിലിങ്, കുറസിയോങ്, കലിംപോങ്, മിരിക്, ദൊംകല്‍, പുജാലി, റായ്ഗഞ്ച് എന്നീ മുന്‍സിപ്പലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐമ്മിന് ലഭിച്ചത് ദൊംകല്ലിലെ രണ്ട് സീറ്റ് മാത്രം. ഇടതുമായി സഖ്യം ചേര്‍ന്ന കോണ്‍ഗ്രസിന് നാലും ബിജെപിക്ക് മൂന്നും സീറ്റുകള്‍ ലഭിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കെ.എം മാണിയുമായി കൈകോര്‍ത്ത പാര്‍ട്ടിയുടെ ബംഗാളിലെ ബാന്ധവം പുനരാലോചിക്കേണ്ട സമയമായി എന്ന വസ്തുതയിലേക്കാണ് തെരഞ്ഞെടുപ്പ് ഫലം വിരല്‍ചൂണ്ടുന്നത്.

chandrika: