ബന്ദിപ്പൂർ വനമേഖല ഉള്‍പ്പെടുന്ന ദേശീയപാത 766 വഴിയുള്ള രാത്രിയാത്രയിൽ അടിയന്തര ആവശ്യക്കാരെയും കടത്തിവിടാമെന്ന് കർണാടക വനംവകുപ്പ്. അടിയന്തര ഘട്ടം ബോധ്യപ്പെടുത്തുന്ന യാത്രക്കാരെ കടത്തിവിടുന്നതിൽ എതിര്‍പ്പില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ വ്യക്തമാക്കി.
ബന്ദിപ്പൂരില്‍ ചേര്‍ന്ന വനം-പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ല അധികാരികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ രാത്രി ഒമ്പതു മുതൽ പിറ്റേന്ന് പുലർച്ച ആറുവരെ ആംബുലന്‍സുകളും പ്രത്യേക പെര്‍മിറ്റുള്ള കേരളത്തിന്റെയും കര്‍ണാടകയുടെ അഞ്ച് ബസുകളും മാത്രമാണ് ബന്ദിപ്പൂർ വനപാതയിലൂടെ കടത്തിവിടുന്നത്. മറ്റു വാഹനങ്ങൾ രാത്രി ഒമ്പതിനു മുമ്പ് ചെക് പോസ്റ്റ് കടക്കണം