X
    Categories: MoreViews

ബണ്ടി ചോര്‍ കുറ്റക്കാരന്‍ തന്നെ; ഏപ്രില്‍ 22-ന് ശിക്ഷ വിധിക്കും

തിരുവനന്തപുരം: രാജ്യാന്തര മോഷണക്കേസുകളില്‍ പ്രതിയായ ബണ്ടിചോര്‍ കുറ്റക്കാരന്‍ തന്നെയെന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഏപ്രില്‍ 22-നാണ് ബണ്ടിചോര്‍ എന്ന ദേവീന്ദര്‍സിങി(44)ന് ശിക്ഷ വിധിക്കുക.

സ്ഥിരം കുറ്റവാളിയായതിനാല്‍ പരമാവധി ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2013 ജനുവരി 21ന് വിദേശ മലായാളിയായ വേണുഗോപാലന്‍ നായരുടെ പട്ടം മരപ്പാലത്തെ വീട്ടില്‍ കവര്‍ച്ചയെത്തുടര്‍ന്നാണ് ബണ്ടിചോര്‍ പിടിയിലായത്. നാലുവര്‍ഷമായി തടവില്‍ കഴിയുകയാണ്. നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇടക്ക് മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കി. എന്നാല്‍ മാനസിക രോഗമില്ലെന്ന് കണ്ടെത്തി ഇയാളെ തിരികെ ജയിലിലേക്ക് അയച്ചു.
രാജ്യാന്തര കുറ്റവാളിയായ ദേവീന്ദര്‍ പിടികിട്ടാപ്പുള്ളിയും മുന്നൂറോളം കവര്‍ച്ചാക്കേസുകളിലെ പ്രതിയുമാണ്. ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ഇയാള്‍ നിരവധി മോഷണം നടത്തിയിട്ടുണ്ട്. ആഡംബര വസ്തുക്കളാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്.

ഡല്‍ഹി, ചെന്നൈ, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ പൊലീസ് ബണ്ടിയെ പലതവണ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തന്ത്രപൂര്‍വം രക്ഷപ്പെട്ടിരുന്നു.

chandrika: