X

രാജ്യവ്യാപക ബന്ദ് നാളെ; കേരളത്തിലെ വ്യാപാരി സംഘടനകള്‍ പിന്തുണക്കില്ല

ന്യൂഡല്‍ഹി: നാളെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സിന്റെ രാജ്യവ്യാപക ബന്ദ്. രാവിലെ ആറു മുതല്‍ വൈകീട്ട് ഏഴു വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ് നടത്തുന്നത്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും.

കേരളത്തിലെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രാജ്യത്തെ ഒരു ലക്ഷം ട്രക്കുകളും നാളെ പണിമുടക്കുമെന്നാണ് സൂചന.

web desk 1: