കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ ഓപണര്‍ ബാറ്റ്‌സ്മാന്‍ കാമറോണ്‍ ബാന്‍ക്രാഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതായി സംശയം. മത്സരം പുരോഗമിക്കുന്നതിനിടെ ആരും കാണാതെ തന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും എടുത്ത മഞ്ഞനിറത്തിലുള്ള വസ്തു കൊണ്ട് പന്തില്‍ ഉരക്കുകയായിരുന്നു. ഇതിനു ശേഷം വസ്തു പോക്കറ്റില്‍ തിരികെ വെച്ചു. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ ടി.വി ക്യാമറകള്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ബാന്‍ക്രാഫ്റ്റ് പന്തില്‍ കൃത്രിമം കാണിക്കുന്ന ദൃശ്യങ്ങള്‍ ടിവി ക്യാമറകള്‍ എടുത്തു കാട്ടിയതോടെ അപകടം മനസ്സിലാക്കിയ താരം പോക്കറ്റില്‍ നിന്ന് വസ്തു എടുത്ത് പാന്റിനുള്ളിലേക്കിട്ടു. ഇതോടെ അംപയര്‍മാര്‍ താരത്തെ വിളിക്കുകയും പരിശോധിക്കുകയും ചെയ്തു.
മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഇതിന്റെ വിഡീയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഇപ്പോള്‍. താരത്തിന്റെ നടപടിക്കെതിരെ മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണ്‍ രംഗത്തെത്തി. പന്തില്‍ കൃത്രിമം കാണിക്കുന്നത് ആരായാലും അംഗീകരിക്കാനാവില്ല. ബാന്‍ക്രാഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ടോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഇത്തരം സംശയകരമായ സാഹചര്യം സൃഷ്ടിക്കുകയെന്നത് പോലും പാടില്ല. അയാള്‍ അത്തരമൊരു സാഹചര്യമുണ്ടാക്കി. വോണ്‍ പ്രതികരിച്ചു.
ആദ്യ ഇന്നിങ്‌സില്‍ 311 റണ്‍സിന് ആതിഥേയര്‍ പുറകത്തായപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ഓസീസ് 255 റണ്‍സേ നേടാനായുള്ളൂ. 56 റണ്‍സിന്റെ ഒ്ന്നാം ഇന്നിങ്‌സ് ലീഡു സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക മൂന്നാം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സുണ്ട്. 48 റണ്‍സുമായി എബി ഡിവില്ലേഴ്്‌സ് ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാമിന്നിംഗ്‌സില്‍ 77 റണ്‍സെടുത്ത ബാന്‍ക്രോഫ്റ്റാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.