തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള വലിയ വാഹനങ്ങളുടെ യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാന പാതയില്‍ കല്ലാര്‍ ഗോര്‍ഡന്‍ വാലി കഴിഞ്ഞാണ് വലിയ വാഹനങ്ങള്‍ കടത്തിവിടാത്തത്.
തുടര്‍ച്ചയായ മഴ മണ്ണിടിച്ചില്‍ സാധ്യതകള്‍ കണ്ണക്കിലെടുത്താണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം.