ന്യൂഡല്‍ഹി: എന്‍ഡിടിവിയുടെ ഹിന്ദി ചാനലായ എന്‍ഡിടിവി ഇന്ത്യക്കേര്‍പ്പെടുത്തിയ ഒരു ദിവസത്തെ വിലക്ക് കേന്ദ്ര വിവര, പ്രക്ഷേപണ വകുപ്പ് മരവിപ്പിച്ചു. രാജ്യ വ്യാപകമായി മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കനത്ത പ്രതിഷേധമുയര്‍ന്നതോടെയാണ് പുതിയ നീക്കം.
നിരോധത്തിനെതിരെ എന്‍ഡിടിവിയുടെ അപ്പീലില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി സമ്മതിച്ച സാഹചര്യത്തിലാണ് വിലക്ക് മരവിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു അറിയിച്ചു.
നവംബര്‍ 9ന് ബുധനാഴ്ച 24 മണിക്കൂര്‍ വിലക്കായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ജനുവരിയിലെ പത്താന്‍ കോട്ട് വ്യോമകേന്ദ്രത്തിലെ ഭീകരാക്രമണ വാര്‍ത്തയില്‍ അതീവ സുരക്ഷാ പ്രാധാന്യമുള്ള കാര്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനാണ് വിലക്ക്.
എന്നാല്‍ മറ്റുമാധ്യമങ്ങളും സമാന റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നതായും കേന്ദ്രസര്‍ക്കാരിന്റെ പല വിവാദ നടപടികളെയും ചോദ്യം ചെയ്തതിനാണ് എന്‍ഡിടിവിയെ മാത്രം വിലക്കിയതെന്നുമാണ് പ്രതിപക്ഷ കക്ഷികളുടക്കം പരാതിപ്പെട്ടത്.