ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ രാജ്യാന്തര യാത്രാ വിമാനങ്ങള്‍ക്കുള്ള നിരോധനം സെപ്റ്റംബര്‍ 30 വരെ തുടരുമെന്ന് ഇന്ത്യന്‍ വ്യോമയാന റെഗുലേറ്റര്‍ അറിയിച്ചു. കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തിലാണ് നിരോധനം നീട്ടിയത്. തിങ്കളാഴ്ചയാണ് ഡിജിസിഎ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ലോകമെമ്പാടും ഉള്ള കൊവിഡ് പ്രതിസന്ധി വിലയിരുത്തിയ ശേഷം മാത്രമേ രാജ്യാന്തര ഫ്‌ലൈറ്റുകക്കുള്ള നിരോധനം പൂര്‍ണ്ണമായി നീക്കാന്‍ സാധിക്കൂ എന്ന് ഡിജിസിഐ മേധാവി അനില്‍ കുമാര്‍ വ്യക്തമാക്കി.
അതേസമയം, കോവിഡിന്റെ ഭാഗമായുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ തുടരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതിയോടെ സര്‍വീസ് നടത്തുന്ന ഷെഡ്യൂള്‍ഡ് ഫ്‌ലെറ്റുകള്‍, കാര്‍ഗോ ഫ്‌ലൈറ്റുകള്‍ (ചരക്കുകളുമായി എത്തുന്ന വിമാനങ്ങള്‍)എന്നിവയ്ക്ക് നിരോധനം ഉണ്ടാവില്ല.
രാജ്യാന്തര സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പ്രതിദിനം എന്‍പതിനായിരത്തോളമാണ് ഇന്ത്യയിലെ കോവിഡ് സ്ഥിരീകരണം. പ്രതിദിന കോവിഡില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിയ്ക്കുന്നതും രാജ്യാന്തര ഫ്‌ലൈറ്റുകള്‍ക്കുള്ള വിലക്കിന് കാരണമാകുന്നുണ്ട്. അതേസമയം, വാക്‌സിന്‍ കണ്ടെത്താന്‍ ആയിട്ടില്ല എന്നതിനാലും കൊവിഡ് രോഗ വ്യാപനം തുടരുന്നതിനാലും കൂടുതല്‍ രാജ്യങ്ങള്‍ ക്വാറന്‍ൈറന്‍ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കിയിരിക്കുകയാണ്.