മുംബൈ: പൈലറ്റില്ലാ ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ച് ആക്രമണങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ജാഗ്രത നിര്‍ദേശം നല്‍കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദൂര നിയന്ത്രിത ചെറുവിമാനങ്ങള്‍ക്ക് ഈ മാസം 31 വരെ നിരോധനം ഏര്‍പ്പെടുത്തി. സിനിമ ചിത്രീകരണത്തിനും ഫോട്ടോഗ്രഫിക്കുമായി ഡ്രോണ്‍ ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ നിരീക്ഷണം കര്‍ശനമാക്കാനാണ് കമ്മീഷണറുടെ നിര്‍ദേശം. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. നവരാത്രി, ദീപാവലി ഉത്സവങ്ങളുടെ സമയമായതിനാല്‍ ആക്രമണസാധ്യത കൂടുതലാണെന്നാണ് പൊലീസ് പറയുന്നത്.
- 8 years ago
Web Desk
Categories:
Culture