X
    Categories: indiaNews

മോദിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിനും തൊപ്പിക്കും വിലക്ക്

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌കിനും തൊപ്പിക്കും വിലക്ക്. വ്യാഴാഴ്ച നോയ്ഡയില്‍ നടക്കുന്ന ജേവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടലിനാണ് പങ്കെടുക്കുന്നവര്‍ കറുത്ത മാസ്‌കോ തൊപ്പിയോ ധരിക്കരുതെന്ന് നിര്‍ദേശമുള്ളത്.

കറുത്ത വസ്ത്രങ്ങള്‍, തൊപ്പികള്‍, മാസ്‌കുകള്‍ എന്നിവ ധരിക്കരുതെന്നാണ് അധികൃതര്‍ പുറത്തിറക്കിയ നിര്‍ദേശം. ഡ്രോണുകള്‍ പറത്തുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിലും ധാബകളിലും താമസിക്കുന്നവരുടെ പേരുവിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. സുരക്ഷയും ശക്തിപ്പെടുത്തി. 3000 ഹെക്ടര്‍ സ്ഥലത്താണ് ജേവറിലെ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നത്.

 

Test User: