X

ബഹിഷ്‌കരണം: ഇന്ത്യയില്‍ വിപണി നഷ്ടപ്പെട്ട് ചൈന

ന്യൂഡല്‍ഹി: പാകിസ്താനെ പിന്തുണക്കുന്ന ചൈനയെ ബഹിഷ്‌കരിക്കാനുള്ള ഇന്ത്യന്‍ തീരുമാനം ചൈനക്ക് വെല്ലുവിളിയാകുന്നു.

ബീജിങില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തതോടെ ദീപാവലിക്ക് ചൈനീസ് വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തിയത്.

45 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ചൈനീസ് പടക്കങ്ങള്‍, ഇലക്ട്രിക് ബള്‍ബുകള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വില്‍പനയിലാണ് ഇടിവ് വന്നത്.

ദീപാവലി വിപണി ലക്ഷ്യംവിട്ട് രണ്ടോ മൂന്നോ മാസം മുമ്പ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച കച്ചവടക്കാര്‍ക്കാണ് കനത്ത തിരിച്ചടിയായത്.

സര്‍ക്കാര്‍ പദ്ധതികള്‍

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ആധിക്യം തടയാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുത്തന്‍ പദ്ധതികളും വിപണി തകര്‍ച്ചക്കു കാരണമായി ചൂണ്ടിക്കാട്ടുന്നു. ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാന്‍ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

Web Desk: