തിരുവനന്തപുരം: ഇ.കെ നായനാര്‍ ജീവിച്ചിരുന്ന കാലത്ത് ഇന്നുള്ളതു പോലെയുള്ള സാമൂഹിക മാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നതു കൊണ്ടാണ് അദ്ദേഹം ഇപ്പോഴും മാന്യനായിരിക്കുന്നതെന്ന്് വി.ടി ബല്‍റാം എം.എല്‍.എ. ജീവിച്ചിരുന്ന കാലത്ത് വേണ്ട വിധത്തില്‍ ഓഡിറ്റ് ചെയ്യപ്പെടാത്തതിനാലാണ് നായനാര്‍ ഇന്നും മാന്യനായും ജനകീയനായും സരസനായും തറവാട്ടുകാരണവരായുമൊക്കെ നിലനില്‍ക്കുന്നത് . നായനാരുടെ പഴയ പ്രസ്താവനകള്‍ ഓരോന്നായി എടുത്ത് പരിശോധിച്ചാല്‍ അതില്‍ വലിയ സ്ത്രീവിരുദ്ധത കണ്ടെത്താനാകുമെന്നും വി.ടി ബല്‍റാം പറഞ്ഞു.
എ.കെ.ജി ‘ബാലപീഡകന്‍’ ആണെന്ന തരത്തില്‍ മുമ്പ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുവലിയ വിവാദമായിരുന്നു. 1947ല്‍ കോയമ്പത്തൂരില്‍ ജയിലില്‍ കഴിയുന്ന കാലത്ത് തന്നെ സന്ദര്‍ശിച്ച സുശീലയെപ്പറ്റി എ.കെ.ജി ആത്മകഥയില്‍ എഴുതിയ ഭാഗം ഉദ്ധരിച്ചതായിരുന്നു അന്ന് വിവാദമായത്. ‘കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുമ്പോള്‍ അവള്‍ എന്നെ വന്നുകണ്ടു. നാട്ടിലെ വളര്‍ന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് മമത തോന്നി’ എന്ന വാചകം ‘വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നു വരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു’ എന്ന് തെറ്റായി ഉദ്ധരിച്ചാണ് എ.കെ.ജിയെ അന്ന് ബല്‍റാം ബാലപീഡകന്‍ എന്ന് വിശേഷിപ്പിച്ചത്.