പാലക്കാട്: ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ക്കു മേല്‍ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ പോസ്റ്ററൊട്ടിച്ച നെറികേടിനെതിരെ എം.എല്‍.എമാരായ വി.ടി ബല്‍റാമും ശാഫി പറമ്പിലും രംഗത്ത്. ഫെയ്‌സ്ബുക് പോസ്റ്റിലാണ് ഇരുവരും ഇതിന്റെ ചിത്രം പങ്കുവെച്ച് വിമര്‍ശനം രേഖപ്പെടുത്തിയത്.
രമ്യ ഹരിദാസിനെ വിജയിപ്പിക്കുക എന്ന യു.ഡി.എഫിന്റെ പോസ്റ്ററുകള്‍ക്കു മുകളിലാണ് സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ പോസ്റ്ററിലുള്ള രമ്യയുടെ ചിത്രം കാണാന്‍പറ്റാത്ത വിധത്തിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്.
ഇതിനെ ട്രോളിയാണ് ഇരു എം.എല്‍.എമാരും രംഗത്തുവന്നത്. ആലത്തൂരില്‍ ഇതാ പുതിയ മത്സരം… സ്‌ക്രാച്ച് ആന്‍ഡ് വിന്‍! എമുകളിലുള്ളത് സ്‌ക്രാച്ച് ചെയ്ത് കളഞ്ഞാല്‍ യഥാര്‍ത്ഥ വിജയിയെ കണ്ടെത്താം എന്നാണ് ബല്‍റാം വിമര്‍ശിച്ചത്.
സ്റ്റാര്‍ സിങ്ങര്‍ ആവാന്‍ മത്സരിക്കുന്ന ആ കുട്ടീടെ മുഖത്ത് എന്തിനാ ഇന്ത്യന്‍ പ്രധാനമന്ത്രി ആവാന്‍ മത്സരിക്കുന്ന ഇങ്ങടെ ഗൗരവമുള്ള ചിഹ്നം ഒട്ടിച്ചതെന്ന് അങ്ങട് ചോയിക്ക് ന്റെ ടീച്ചറേ …
പാട്ട് പാടാന്‍ മാത്രല്ല പോസ്റ്ററൊട്ടിക്കാനും പാടില്ലാല്ലേ എന്നു ശാഫിയും പരിഹസിച്ചു.