X
    Categories: MoreViews

ബാലന്‍ ഡി’യോര്‍ അഞ്ചാമതും കൃസ്റ്റിയാനോക്ക്

ഈ വര്‍ഷത്തെ ബാലന്‍ ഡി’യോര്‍ പുരസ്‌കാരം പോര്‍ചുഗീസ് സ്‌ട്രൈക്കറും ലോക ഫുട്‌ബോള്‍ താരവുമായ കൃസ്റ്റിയാനോ റൊണാള്‍ഡോക്ക്. അഞ്ചാമത്തെ തവണയാണ് റൊണാള്‍ഡോ ഈ നേട്ടം കരസ്ഥമാക്കുന്നത്. ഇതിഹാസ താരം മെസിയേയും ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിനേയും പിന്തള്ളിയാണ് പോര്‍ചുഗീസ് ഇതിഹാസത്തിന്റെ നേട്ടം.

20008 ല്‍ തന്റെ ആദ്യ ബാലന്‍ഡിയോര്‍ പുരസ്‌കാരം നേടിയ റൊണാള്‍ഡോ 2013 ലും 2014 ലും 2016 ലും 2017ലും അതാവര്‍ത്തി്ക്കുകയായിരുന്നു. പാരീസിലെ ഈഫല്‍ ഗോപുരത്തില്‍ വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലാണ് കൃസ്റ്റ്യാനോക്ക് അവാര്‍ഡ് സമ്മാനിച്ചത്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗും ലാ ലിഗാ കിരീടവും നേടിക്കൊടുക്കുന്നതില്‍ 32 കാരനായ പോര്‍ച്ചുഗല്‍ താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

ബാലന്‍ഡിയോര്‍ പ്രഖ്യാപനത്തിന്റെ മുമ്പ് പ്രമുഖ താരങ്ങള്‍ പുറത്തുവിട്ട ചിത്രം നോക്കുക… ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറെ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പുള്ള ചിത്രമാണിത്. ബാലന്‍ഡിയോറില്‍ വ്യക്തമായ സാധ്യത കല്‍പ്പിക്കപ്പെടുന്ന റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തം പ്രൈവറ്റ് ജെറ്റില്‍  പാരീസിലേക്ക് പുറപ്പെടുന്നതിന് മുമ്പുളളതാണ് മുകളിലെ ചിത്രം.

തനിക്ക് തന്നെയായിരിക്കും പുരസ്‌ക്കാരമെന്നാണ് സി.ആര്‍-7 പറയുന്നത്. മെസിയും നെയ്മറുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളവര്‍. മെസി ഇന്നലെ പരസ്യ ചിത്രീകരണത്തിലായിരുന്നു. ടെന്‍ഷനൊന്നും കാട്ടാതെ സിറിന്‍ ലാബ്‌സ് ബ്ലോക്‌ചെയിന്‍ ടെക്‌നോളജി സ്ഥാപനത്തിന്റെ പരസ്യ ചിത്രീകരണത്തിലായിരുന്നു മെസി.

എല്ലാവരും സാധ്യത കല്‍പ്പിക്കുന്നത് പോര്‍ച്ചുഗലുകാരനാണ്. അദ്ദേഹത്തിന്റേതായിരുന്നു പോയ സീസണ്‍. റയല്‍ മാഡ്രിഡിന് വേണ്ടി രണ്ട് വലിയ കിരീടങ്ങള്‍. സ്പാനിഷ് ലാലീഗയും യുവേഫ ചാമ്പ്യന്‍സ് ലീഗും. ദേശീയ നിരയില്‍ പോര്‍ച്ചുഗലിന് വേണ്ടിയും മികച്ച പ്രകടനങ്ങള്‍. മെസിയും പക്ഷേ പിറകിലായിരുന്നില്ല. ലാലീഗയില്‍ ഏറ്റവുമധികം ഗോളുകള്‍ അര്‍ജന്റീനക്കാരന്റെ ബൂട്ടില്‍ നിന്നായിരുന്നു. അതിനുള്ള ഗോള്‍ഡന്‍ ഷൂ കഴിഞ്ഞ ദിവസമാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ ബാര്‍സക്ക് കിരീടങ്ങള്‍ സമ്മാനിക്കാന്‍ മെസിക്ക് കഴിഞ്ഞിരുന്നില്ല. നെയ്മര്‍ക്ക് സാധ്യതകള്‍ കുറവാണ്. ബാര്‍സയുടെ നിരയില്‍ കരുത്തനായി കളിച്ചിരുന്നു ബ്രസീലുകാരന്‍. ഈ മൂന്ന് പേരെ കൂടാതെ കൈലിയന്‍ മാപ്പെ, കെവിന്‍ ഡിബ്രയന്‍ എന്നിവരും സാധ്യതാപ്പട്ടികയിലുണ്ട്.

chandrika: