ആലപ്പുഴ: ആലപ്പുഴ സ്വദേശിയായ യുവ കവിക്ക് നേരെ സൈബര്‍ ആക്രമണം. വായനക്കാരന്റെ ഹൃദയത്തിലേക്ക് അക്ഷരങ്ങള്‍ കൊണ്ട് ചെറു കവിതകളിലൂടെ അത്ഭുതം സൃഷ്ടിച്ച സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയനായ ആലപ്പുഴ സ്വദേശിയായ യുവ കവി അജിത് കുമാറിനെതിരെയാണ് ഭീഷണിയുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
കര്‍ക്കിടക വാവ് ദിവസമായ ഞായറാഴ്ചയാണ് ‘ബലിച്ചോറ് മടുത്തു ബിരിയാണിയാണേല്‍ വരാമെന്ന് ബലിക്കാക്ക ‘ എന്ന ചെറു കവിത കടലാസ് എന്ന ഫെയ്‌സ്ബുക് പേജില്‍ അജിത് എഴുതിയത്. പ്രതിഷേധം അതിര് കടന്നതോടെ പോസ്റ്റ് ഒടുവില്‍ അഡ്മിന്റെ നിര്‍ദ്ദേശപ്രകാരം പോസ്റ്റ് അജിത്തിന് പിന്‍വലിക്കേണ്ടിവന്നു.
കഴിഞ്ഞ കര്‍ക്കിടക വാവ് ദിനത്തില്‍ അദ്ദേഹം എഴുതിയത് ‘കല്ലെറിഞ്ഞ് ഓടിച്ചവര്‍ കൈ കൊട്ടി വിളിക്കുന്നെന്ന് ബലിക്കാക്ക ‘ എന്നായിരുന്നു . വിവിധ സാമൂഹ്യ രാഷ്ട്രിയ വിഷയങ്ങളിലെ ഹൈക്കു കവിതകളിലൂടെയുള്ള
ഇദ്ധഹത്തിന്റെ പ്രതികരണങ്ങള്‍ ശ്രദ്ദ്‌ധേയമായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് മേലുള്ള കടന്ന് കയറ്റത്തിനെതിരെ എല്ലാ ഭീഷണികളും അവഗണിച്ച് സ്വന്തം ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.
‘ഈ പോസ്റ്റ് കടലാസ് എന്ന പേജില്‍ നിന്നും ചിലര്‍ തെറി വിളിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു. എന്നാല്‍ എന്റെ വാളില്‍ കിടക്കട്ടെ. ഇവിടെ വന്ന് കുരു പൊട്ടാമല്ലോ. കാക്കയെയും ചിലര്‍ ദെത്ത് എടുത്തു എന്നാണ് തൊന്നുന്നത്. മൗലീക വാദത്തിന് ഞാന്‍ ഇടുന്ന ബലി ആയി കണക്കാക്കിയാല്‍ മതി’ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അജിത്ത് കുമാര്‍ ഫേസ്ബുക്കില്‍ വീണ്ടും കവിത പോസ്റ്റ് ചെയ്തത്.
പന്തളം എന്‍.എസ്.എസ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്ദ ബിരുദധാരിയുമായ അജിത് കുമാര്‍ മൈത്രി അഡ്വര്‍ട്ടൈസേഴ്‌സ് എന്ന സ്ഥാപനത്തില്‍ സീനിയര്‍ ഐഡിയേഷന്‍ ഡയറക്ടറായി വര്‍ക്ക് ചെയ്യുന്നു. അജിത് കുമാറിന്റെ നൂറു കണക്കിന് ഹൈക്കു കവിതകളുടെ ഒരു സമാഹാരമായ ‘ഒറ്റത്തുള്ളി പെയ്ത്ത്’ എന്ന ഒരു പുസ്തകം ഡിസി ബുക്‌സ് പ്രസിദ്ധികരിച്ചിരുന്നു .ഈ പുസ്തകത്തിന് ആമുഖം എഴുതിയത് റഫീക്ക് അഹമ്മദായിരുന്നു .
അതേസമയം അജിത്തിന് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. എഴുത്തുകാര്‍ക്കു നേരെ നടക്കുന്ന മൗലീക വാദികളുടെ ആക്രമം ചര്‍ച്ചയായിക്കൊണ്ടിരുക്കുന്ന സാഹചര്യത്തില്‍ അജിത്ത് കുമാറിന് നേരെയുള്ള ഭീഷണിയും സൈബര്‍ ആക്രമണവും ഒരിക്കലും അനുവദിക്കാന്‍ പാടില്ല എന്ന വികാരമാണ് അവര്‍ പങ്കുവെയ്ക്കുന്നത്.