X
    Categories: Newsworld

‘ഫീസിന് പകരം തേങ്ങ തന്നാല്‍ മതി’; വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക പ്രതിസന്ധിക്ക് ഉപാധിയുമായി ഒരു കോളേജ്

ബാലി: കോവിഡിന്റെ പ്രതിസന്ധിയിലാണ് ലോകം. ജോലി നഷ്ടപ്പെട്ടവരും, പഠനം ഉപേക്ഷിക്കേണ്ടി വന്നവരും ഒക്കെ മഹാമാരിയുടെ അവശേഷിപ്പുകളാണ്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് മുന്നിലേക്ക് ഫീസിന് പകരം തേങ്ങ നല്‍കിയാല്‍ മതിയെന്ന ഓഫറുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബാലിയിലെ ഒരു കോളജ് അധികൃതര്‍.

തേങ്ങയ്ക്ക് പുറമേ മറ്റ് പ്രകൃതിദത്ത ഉത്പന്നങ്ങളോ ഫീസിന് പകരം കോളേജില്‍ നല്‍കാമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ കോളജ് അധികൃതര്‍ നല്‍കിയ നിര്‍ദേശം. ബാലിയിലെ വീനസ് വണ്‍ ടൂറിസം അക്കാദമി ആണ് ഈ വ്യത്യസ്ത ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. തേങ്ങ മാത്രമല്ല, മുരിങ്ങയില, ബ്രഹ്മി തുടങ്ങിയവയും സ്വീകരിക്കപ്പെടുന്നതാണ്.

വിദ്യാര്‍ത്ഥികളിലെ സംരംഭകത്വ ശീലം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു രീതി അവലംബിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ബാലിയിലെ പ്രാദേശിക പത്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സപ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

Test User: