ഭുവനേശ്വര്‍: ഒഡീഷയിലെ ബാലാസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞില്ല. 29 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ടെന്ന് ഭുവനേശ്വറിലെ എയിംസ് അധികൃതര്‍ അറിയിച്ചു. 113 മൃതദേഹങ്ങള്‍ ഇതിനകം ബന്ധുക്കള്‍ക്ക് കൈമാറി.
ഡല്‍ഹി സിഎഫ്എസ്എല്‍ നിന്ന് ഡി.എന്‍. എ സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ ബാക്കി മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് മെഡിക്കല്‍ സൂപ്രണ്ട് ദിലീപ് കുമാര്‍ പരിദ പറഞ്ഞു. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഡി.എന്‍.എ സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിച്ചിട്ടും മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ അവയുടെ സംസ്‌കാരം സംബന്ധിച്ച് ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.