ഇന്ത്യ ബാലക്കോട്ട് നടത്തിയ വ്യോമക്രമണത്തില്‍ 300റോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് പാക്കിസ്താന്‍ മുന്‍ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലി. ഒരു ഉറുദു ചാനല്‍ പരിപാടിക്കിടെയാണ് ഹിലാലി ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയത്.
ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം. എന്നാല്‍ അതിന് കടക വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ ആഘാ ഹിലാലി നടത്തിയിരിക്കുന്നത്. പാകിസ്താന്‍ സൈന്യത്തിന് അനുകൂലമായി സംസാരിക്കാറുള്ള ഹിലാലിയുടെ വെളിപ്പെടുത്തല്‍, പാക് നിലപാടിന് വിരുദ്ധമാണ് എന്നതും ശ്രദ്ധേയമാണ്.
2019 ഫെബ്രുവരി 26ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ബാലക്കോട്ടിലെ ഭീകരവാദ പരിശീലന കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ 2019 ഫെബ്രുവരി 26ന് വ്യോമാക്രമണം നടത്തുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.