X

പുതിയ ദൗത്യവുമായി ബാലാജി: കൊല്‍ക്കത്തയുടെ ബൗളിങ് കോച്ച്

കൊല്‍ക്കത്ത: പുതിയ ദൗത്യവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ ലക്ഷ്മിപതി ബാലാജി. ഐ.പി.എല്ലില്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിങ് പരിശീലകനായാണ് ബാലാജിയുടെ പുതിയ നിയമനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മയ്സൂര്‍ അറിച്ചതാണ് ഇക്കാര്യം. ബാലാജിയെ നൈറ്റ് റൈഡേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പറഞ്ഞി വെങ്കി, 2011-13 സീസണില്‍ അദ്ദേഹം ടീമിന്റെ നിര്‍ണായക ഘടകമായിരുന്നെന്നും ഓര്‍ക്കുന്നു, 2012ല്‍ കൊല്‍ക്കത്തയെ കിരീടത്തിലെത്തിക്കുന്നതില്‍ ബാലാജി നിര്‍ണ്ണായക പങ്കുവഹിച്ചെന്നും അദ്ദേഹം സ്മരിക്കുന്നു.

കൊല്‍ക്കത്തക്ക് വേണ്ടി ബാലാജി കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വിരമിച്ചത്. തുടര്‍ന്ന് തമിഴ്‌നാട് ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2011 മുതല്‍ 2013 വരെ ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്ക് വേണ്ടിയായിരുന്നു ബാലാജി കളിച്ചിരുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ജാക്കസ് കല്ലിസ്, വസീം അക്രം എന്നിവര്‍ക്കൊപ്പം സപ്പോര്‍ട്ടിങ് പരിശീലകനായാണ് ബാലാജിയുടെ നിയമനം.

അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചിട്ടുളള ബാലാജിക്ക് തിരിച്ചടിയായത് പരിക്കാണ്. 2002ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ബാലാജിക്ക് സ്ഥിരതയാര്‍ന്ന പ്രകടനം കാഴച്ചവെക്കാത്തതും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് പ്രതിബദ്ധമായി. എട്ട് ടെസ്റ്റുകള്‍ക്കും 30 ഏകദിനങ്ങള്‍ക്കും പുറമേ അഞ്ച് ട്വന്റി-20 മത്സരത്തിലും ബാലാജി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

chandrika: