ലൈംഗിക പീഡനക്കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

ആലുവ സ്വദേശിനിയായ നടി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഹൈകോടതിയുടെ ഇടക്കാല ജാമ്യം. 2007ലാണ് പീഡനം നടന്നതെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ 2024 സെപ്റ്റംബറിലാണ് പരാതി നല്‍കാന്‍ മുന്നോട്ടു വന്നത്. ഇതടക്കം വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ് ഡയസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

നടിയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ഹരജിക്കാരനെ അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ സ്വന്തവും രണ്ട് ജാമ്യക്കാരുടെയും ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് നിര്‍ദേശം.

2007ല്‍ സിനിമാ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം, ഫോണില്‍ വിളിച്ച് കേസ് കൊടുക്കുമെന്ന പറഞ്ഞ് നടി നേരത്തെ ഭീഷണിപ്പെടുത്തിയതായും ബാലചന്ദ്രമേനോന്‍ കോടതിയില്‍ വാദിച്ചു.

വസ്തുതകളും മറ്റും പരിശോധിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

 

webdesk17:
whatsapp
line