തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ അപകട മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടത്തില്‍ പെടുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തി. തിരുവനന്തപുരം സ്വദേശി നന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ജ്ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നെങ്കിലും ബാലഭാസ്‌ക്കറാണ് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു അര്‍ജുന്റെ മൊഴി.
താന്‍ എത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. കാറിന് സമീപം നാലുപേരും പിന്നില്‍ 15 ഓളം പേരും നില്‍പ്പുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരുമ്പോഴാണ് അപകടം കണ്ടത്. തന്നോടൊപ്പം ബന്ധുവും ഉണ്ടായിരുന്നുവെന്ന് നന്ദു പറഞ്ഞു.
െ്രെഡവിംഗ് സീറ്റില്‍ ടി ഷര്‍ട്ടും ബര്‍മുഡയും ധരിച്ച ആളാണ് ഉണ്ടായിരുന്നത്. ഇയാള്‍ക്ക് ബോധമുണ്ടായിരുന്നു. അപകടത്തില്‍ കാലുകള്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു. കാറിന്റെ വാതില്‍ പൊളിച്ചാണ് അയാളെ പുറത്തെത്തിച്ചത്. പരിക്കേറ്റ ലക്ഷ്മി നിലവിളിക്കുന്നുണ്ടായിരുന്നു. കാറിന്റെ ജനല്‍ ചില്ല് തകര്‍ത്താണ് കുട്ടിയെ പുറത്തെടുത്തത്. കാറിന് പിന്നിലായിരുന്നു ബാലഭാസ്‌കര്‍. പിന്‍സീറ്റിനിടയില്‍ അദ്ദേഹം ബോധമറ്റ നിലയിലായിരുന്നു. അപകടം എന്ന പ്രതീതിയാണ് അന്ന് തോന്നിയത്. സംശയം തോന്നിയിരുന്നില്ല എന്നും നന്ദു പറഞ്ഞു.
ഇതോടെ ആരാണു കാറോടിച്ചതെന്നതിനു ശാസ്ത്രീയമായ തെളിവു ലഭിച്ചതായി അന്വേഷണ സംഘം സൂചിപ്പിച്ചു. അര്‍ജുന്‍ തന്നെയാണു കാറോടിച്ചതെന്നു ബാലഭാസ്‌കറിന്റെ ഭാര്യയും ഒന്നാം സാക്ഷിയുമായ ലക്ഷ്മിയും മറ്റു പലരും മൊഴി നല്‍കിയിരുന്നെങ്കിലും ബാലഭാസ്‌കറാണു കാറോടിച്ചതെന്നായിരുന്നു അര്‍ജുന്റെ മൊഴി. അപകടത്തിനു ദൃക്‌സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവറും അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് മൊഴി നല്‍കിയിരുന്നു.