X

‘ബാലഭാസ്‌ക്കറുമായി അകല്‍ച്ചയായിരുന്നുവെന്ന് അച്ഛന്‍, അടുത്തപ്പോള്‍ മരണം’; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: ബാലഭാസ്‌ക്കര്‍ തങ്ങളുമായി അല്‍പ്പം അകല്‍ച്ചയിലായിരുന്നുവെന്നും അടുത്ത് ഇടപഴകി തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത് എന്നും പിതാവ് സി.കെ. ഉണ്ണി െ്രെകംബ്രാഞ്ചിന് മുന്നില്‍ പറഞ്ഞു. കൂടാതെ കാര്‍ ഓടിച്ചത് താനാണെന്ന് ആദ്യം സമ്മതിച്ച അര്‍ജുന്‍ മൊഴി മാറ്റിയത് ആര് ഇടപെട്ടതിനെ തുടര്‍ന്നാണെന്നും അദ്ദേഹം ചോദിച്ചു.

വഴിപാട് കഴിഞ്ഞ് തൃശൂരില്‍ താമസിക്കാന്‍ മുറി ബുക്ക് ചെയ്ത ബാലഭാസ്‌കര്‍ ആരെങ്കിലും നിര്‍ദേശിച്ചിട്ടാണോ രാത്രി തന്നെ യാത്ര ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം െ്രെകം ബ്രാഞ്ചിനോട് ആരാഞ്ഞു. അച്ഛന്റെ സംശയങ്ങളില്‍ അന്വേഷണം നടത്തുമെന്ന് െ്രെകംബ്രാഞ്ച് വ്യക്തമാക്കി.

അതേസമയം, ബാലഭാസ്‌കറിന്റെ മരണത്തില്‍ െ്രെകംബ്രാഞ്ച് ഇന്ന് അന്വേഷണ പുരോഗതി വിലയിരുത്തും. കേസിന്റെ രണ്ടാം ഘട്ട അന്വേഷണത്തിലെടുക്കേണ്ട നടപടികളെ കുറിച്ചും തീരുമാനങ്ങളെടുക്കും. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ അര്‍ജുനെ ചോദ്യം ചെയ്യുകയുള്ളൂ.

തിരുവനന്തപുരത്തെ െ്രെകംബ്രാഞ്ച് ഓഫീസില്‍ രാവിലെ 10.30ഓടെ അന്വേഷണ സംഘം യോഗം ചേരും. അന്വേഷണ പുരോഗതി വിലയിരുത്തലും മുന്നോട്ട് പോക്കിന് വേണ്ട നടപടികള്‍ തീരുമാനിക്കലും യോഗത്തില്‍ ഉണ്ടാകും. ഐ.ജിയും എസ്.പിയും എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും അന്വേഷണ സംഘത്തിന് നിര്‍ദ്ദേശമുണ്ട്.

ബാലഭാസ്‌കറിന്റെ ഫോണിനായി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ െ്രെകംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചേക്കും. റോഡ് പരിശോധനയും ഫോറന്‍സിക് പരിശോധനാ ഫലവുമാണ് ഇനി നിര്‍ണായകം. ഇത് പൂര്‍ത്തിയാക്കിയ ശേഷമേ അര്‍ജുനെ ചോദ്യം ചെയ്യുകയുള്ളൂ. അര്‍ജുന്‍ ഒഴികെ മറ്റെല്ലാവരുടേയും മൊഴി ഏറെകുറേ ശരിയാണെന്നാണ് െ്രെകംബ്രാഞ്ച് നിഗമനം.

chandrika: