തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത നീളുന്നു. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ ഒളിവിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴിയെടുക്കാനായി തൃശൂരിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് അര്‍ജ്ജുനെ കാണാനായില്ല. അര്‍ജ്ജുന്‍ ആസാമിലേക്ക് കടന്നെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ അര്‍ജ്ജുന്‍ ദൂരയാത്ര ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
അതേസമയം, അപകടം നടന്ന സമയത്ത് അര്‍ജ്ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന വിവരം ശക്തിപ്പെടുത്തുന്ന മൊഴി ലഭിച്ചു. തുടക്കത്തില്‍ ഓടിച്ചത് അര്‍ജ്ജുനാണെന്ന് മൊഴിയില്‍ പറയുന്നു. അതേസമയം, വാഹനം അമിതവേഗയിലാണെന്ന് ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ചാലക്കുടിയില്‍ സ്പീഡ് ക്യാമറയില്‍ കുടുങ്ങിയ വാഹനം രണ്ട് മണിക്കൂറും മുപ്പത്തിയേഴ് മിനിറ്റുംകൊണ്ട് തിരുവനന്തപുരം കഴക്കൂട്ടത്തെത്തിയതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.