കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്ത് 12ന്. കോഴിക്കോട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 12 തിങ്കളാഴ്ച്ച ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ,സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
നേരത്തെ തെക്കന്‍ കേരളത്തിലെ ബലിപെരുന്നാള്‍ 12നായിരിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു.