കോഴിക്കോട്: രണ്ട്ദിവസത്തിന് ശേഷവും മലബാറിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസ് പുന:സ്ഥാപിക്കാനാകാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. ഇതോടെ ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനാകാതെ നിരവധിപേരാണ് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയത്. ഷൊര്‍ണൂര്‍ വരെയാണ് നിലവില്‍ ട്രെയിന്‍ സര്‍വ്വീസുള്ളത്. 25 ട്രെയിന്‍ സര്‍വ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ക്ക് ബസ്മാര്‍ഗമാണ് യാത്രചെയ്യാനാകുക. ട്രെയിന്‍ഗതാഗതം താറുമാറയതോടെ ബസുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുന്നുണ്ടെങ്കിലും പലറൂട്ടിലും ബസുകള്‍ ഭാഗികമായി മാത്രം സര്‍വീസ് നടത്തുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
അതേസമയം, ഷൊര്‍ണ്ണൂര്‍-കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാക്കാന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഞായറാഴ്ച ശ്രമം നടത്തി. ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നിന്നുള്ള വിദഗ്ധസംഘം ഷൊര്‍ണൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള റെയില്‍വെ ട്രാക്കിലാണ് പരിശോധന നടത്തിയത്. നിലവില്‍ ഒരുലൈനില്‍ തടസങ്ങളിലെന്ന് കണ്ടെത്തി. ഇതുവഴി ഗതാഗതം സാധ്യമാണ്. എന്നാല്‍ രണ്ടാമത്തെ ലൈനില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ഇത് മാറ്റുവാനുള്ള തീവ്രശ്രമത്തിലാണ് റെയില്‍വെ ജീവനക്കാര്‍. ഫറോക്ക് റെയില്‍പാതയിലെ ട്രാക്കില്‍നിന്നും പൂര്‍ണമായി വെള്ളം ഉള്‍വലിഞ്ഞിട്ടില്ല. പാലത്തിന് താഴെ വന്നടിഞ്ഞ വന്‍മരങ്ങളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്.
ഷൊര്‍ണൂര്‍ വരെയുള്ള ട്രാക്കില്‍ പരിശോധന നടത്തി പ്രശ്‌നങ്ങളില്ലെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാകൂ. അതേസമയം, ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പാതയില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പ്രധാന ട്രെയിനുകളെല്ലാം സര്‍വ്വീസ് നടത്തുന്നു. ചിലട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോഴിക്കോട് നിന്ന് നിലവില്‍ മാംഗ്ലൂര്‍-സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. കണ്ണൂര്‍വരെയുള്ള പാസഞ്ചര്‍ ട്രെയിനുകളുമുണ്ട്. എന്നാല്‍ മലബാറിലെ യാത്രാക്ലേശം കുറക്കാന്‍ ഇതൊന്നും ഫലപ്രദമല്ല. വരുംദിവസങ്ങളില്‍ ട്രെയിന്‍ഗതാഗതം പൂര്‍വ്വസ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.