ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിൻ്റെ വർക്കിങ് പ്രസിഡൻ്റായി ചുമതലയേറ്റ് ഗുസ്തി താരം ബജ്‌റംഗ് പുനിയ. ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് സുഖ്പാൽ സിങ് ഖൈറ, കോൺഗ്രസ് ജനറൽ സെക്രട്ടറി കുമാരി സെൽജ, മുൻ കേന്ദ്രമന്ത്രി ചൗധരി ബീരേന്ദ്ര സിങ് , പാർട്ടി എം.എൽ.എ വിനേഷ് ഫോഗട്ട്, അഖിലേന്ത്യ കിസാൻ കോൺഗ്രസ് വൈസ് ചെയർമാൻ അഖിലേഷ് ശുക്ല, അനന്ത് ദഹിയ എന്നിവർ പുനിയ ചുമതലയേറ്റ ചടങ്ങിൽ പങ്കെടുത്തു.
സെപ്റ്റംബർ ആറിനാണ് ബജ്‌റംഗ് പുനിയയെ ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിൻ്റെ വർക്കിങ് ചെയർമാനായി നിയമിച്ചത്.
ബജ്‌റംഗ് പുനിയ കോൺഗ്രസിൽ പുതിയ പങ്ക് വഹിക്കുമെന്നും രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദം ഉയർത്തുമെന്നും സെൽജ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ യുവാക്കൾക്കും കർഷകർക്കും പുനിയയിൽ നിന്ന് വലിയ പ്രതീക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
‘നമ്മുടെ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം കർഷകരും തൊഴിലാളികളുമാണെന്നും എന്നാൽ ബി.ജെ.പി സർക്കാർ അവരോട് നിസ്സംഗത പുലർത്തുകയാണ്. ഹരിയാനയിലെയും പഞ്ചാബിലെയും മണ്ഡികളുടെ അവസ്ഥ വളരെ മോശമാണ്.
ബജ്‌റംഗ് പുനിയ കോൺഗ്രസിൽ പുതിയ പങ്ക് വഹിക്കുന്നതാണ്. അദ്ദേഹം രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദം ഉയർത്തുകയും ചെയ്യും. രാജ്യത്തെ യുവാക്കൾക്കും കർഷകർക്കും പുനിയയിൽ നിന്ന് വലിയ പ്രതീക്ഷയുണ്ട്,’ സെൽജ മാധ്യമങ്ങളോട് പറഞ്ഞു.
മണ്ഡി എന്നാൽ ഒരു വലിയ മാർക്കറ്റ് ആണ്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ മണ്ഡിയിൽ വിൽക്കാൻ സാധിക്കും. ഇന്ത്യയിൽ ഒരുവിധം എല്ലാ ഗ്രാമങ്ങളിലും ഒരു ഒരു മണ്ഡി നിലവിലുണ്ട്, വിലകളും മറ്റ് നിബന്ധനകളും വ്യവസ്ഥകളും നിർണ്ണയിക്കാൻ കഴിയുന്ന കുറച്ച് വൻകിട വിൽപ്പനക്കാരാണ് ഇത് നിയന്ത്രിക്കുന്നത്.
ഹരിയാനയിലെയും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ ഉന്നയിച്ച് പുനിയ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്ന് ചുമതലയേറ്റതിന് അഭിനന്ദനം അറിയിച്ച കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് സുഖ്പാൽ സിങ് ഖൈറ പറഞ്ഞു.
പഞ്ചാബിൽ പഴയ സ്റ്റോക്ക് നിറച്ച ഗോഡൗണുകൾ ഉടൻ ഒഴിപ്പിക്കണമെന്നും പുതിയ നെൽവിള കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് വാങ്ങണമെന്നും ഖൈറ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.