X

കത്തോലിക്കാസഭാ സ്‌കൂളിന് നേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ കല്ലേറ്; മതപരിവര്‍ത്തനം ചെയ്യുന്നെന്ന് ആരോപണം

കത്തോലിക്കാ സഭയുടെ സ്‌കൂളിന് നേരെ സംഘപരിവാര്‍ സംഘടന ബജ്‌രംഗ്ദളിന്റെ ആക്രമണം. മധ്യപ്രദേശിലെ വിദിഷയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. വിദിഷ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയായിരുന്നു ആക്രമണം.

സ്‌കൂള്‍ മാനേജ്‌മെന്റ് മതപരിവര്‍ത്തനം നടത്തുന്നെന്ന് ആരോപിച്ചാണ് ബജ്‌രംഗ്ദള്‍ ആക്രമണം. നൂറുകണക്കിന് പ്രവര്‍ത്തകരടങ്ങിയ അക്രമികള്‍ കെട്ടിടത്തിന് നേരെ കല്ലെറിയുകയും സ്‌കൂളിലേയ്ക്ക് അതിക്രമിച്ച് കയറുകയുമാണ് ചെയ്തത്.

ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണം എന്നത്, ക്രിസ്ത്യന്‍ മിഷനറി നടത്തുന്ന സ്ഥാപനമായ സ്‌കൂളിന്റെ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം ചെയ്യുന്നുവെന്നാണ്.

എട്ടോളം വിദ്യാര്‍ത്ഥികളെ സകൂളിലെ മാനേജ്‌മെന്റ് മതപരിവര്‍ത്തനം നടത്തിയെന്ന് സമൂഹമാധ്യമങ്ങളിലുടെ സംഘപരിവാര്‍ പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

പരിക്കുകളില്ലാതെയാണ് വിദ്യാര്‍ത്ഥികളും സ്‌കൂളിലെ മറ്റ് ജോലിക്കാരും രക്ഷപ്പെട്ടത്. പൊലീസ് സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്നിട്ടും വേണ്ടവിധം സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന് മാനേജ്‌മെന്റ് പരാതിപ്പെട്ടു.

Test User: