കര്‍ണാടക: മുസ്‌ലിം പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി വിദ്വേഷ പ്രചരണം നടത്തിയയാളെ ബാഗല്‍കോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ്- ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ സിദ്ധാരൂധ ശ്രീകാന്ത് നിരാലെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഷ്താഖ് അലി എന്ന പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ പ്രചരണം നടത്തിയതിനാണ് അറസ്റ്റ്. സൗത്ത് കന്നഡ സ്വദേശിയായ ഇദ്ദേഹം ആര്‍.എസ്.എസ് പരിപാടികളുടെ പ്രധാന സംഘാടകനാണ്.
ഫേസ്ബുക്കില്‍ മുഷ്താഖ് അലി എന്ന പേരില്‍ വ്യാജ അകൗണ്ട് ഉണ്ടാക്കിയ ഇയാള്‍ ബി.ജെ.പി എം.എല്‍.സിയായ അരുണിനെ ഭീഷണിപ്പെടുത്തിയിരുന്നു. വാര്‍ത്തകള്‍കളുടെയും രാഷ്ട്രീയ നേതാക്കളുടെ പോസ്റ്റുകള്‍ക്കും മറുപടിയായി ഇയാള്‍ വിദ്വേഷ കമന്റുകള്‍ ഇട്ടിരുന്നു. ശിവമോഗയില്‍ ഹര്‍ഷ എന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്തില്‍ മുഷ്താഖ് അലി എന്ന ഐ.ഡിയില്‍ നിന്ന് ശ്രീകാന്ത് നിരവധി പ്രകോപന കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.