X

പുൽപ്പള്ളി സഹകരണ ബാങ്ക് കേസിൽ കോൺഗ്രസ് നേതാവ് കെ കെ എബ്രഹാമിന് ജാമ്യം

പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പുൽപ്പള്ളി സ്വദേശി ഡാനിയേൽ 2022 ഒക്ടോബറിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ മുൻ പ്രസിഡന്റായ കെ.കെ അബ്രഹാമിനെ മെയ് 31 ന് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 2018ൽ പരാതിക്കാരനും ഭാര്യയും സമർപ്പിച്ച വായ്പ അപേക്ഷയിൽ കൃത്രിമം കാണിച്ച് കെ.കെ അബ്രഹാമും മറ്റ് പ്രതികളും ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.

പരാതിക്കാരന്റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്നും കേസിൽ വഞ്ചനാ കുറ്റം പ്രഥമ ദൃഷ്ട്യ നിലനിൽക്കില്ലെന്നും കെ.കെ അബ്രഹാമിന് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ, അഡ്വ. അബി ഷെജ്റിക് എന്നിവർ വാദിച്ചു. പരാതിക്കാസ്പതമായി ആരോപിക്കുന്ന ക്രമക്കേടിനെ കുറിച്ച് പരാതിക്കാരന് 2019 ൽ തന്നെ അറിവുണ്ടായിരുന്നെന്നും പരാതി ബോധിപ്പിക്കുന്നതിൽ വന്ന കാലതാമസം സംശയാസ്പദമാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതിഭാഗം വാദങ്ങളിൽ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചെങ്കിലും കേസിലെ ആരോപണങ്ങൾ ഗുരുതരമാണെന്നും കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

webdesk13: