പാലക്കാട്: അട്ടപ്പാടി മധു വധക്കേസുമായി ബന്ധപ്പെട്ട് മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിഫാന് ജാമ്യം. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിലെ ഒന്നാം പ്രതി അബ്ബാസിന്റെ മകളുടെ മകനാണ് ഷിഫാന്‍. അട്ടപ്പാടി താലൂക്കില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയാണ് ഷിഫാന് കോടതി ജാമ്യം അനുവദിച്ചത്.