കോഴിക്കോട്: കള്ളക്കേസില്‍ പെടുത്തി ജയിലില്‍ അടച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോണ്‍ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ അകാരണമായി ജയിലിലടക്കുകയായിരുന്നു.
കലോത്സവത്തില്‍ വിദ്യാര്‍ത്ഥികളുടെ അവസരം നിഷേധിച്ച എസ്.എഫ്.ഐ നിലപാടിനെതിരെ സമരം ചെയ്ത 20 എം.എസ്.എഫ് പ്രവര്‍ത്തകരെ വെള്ളിയാഴ്ചയാണ് റിമാന്റ് ചെയ്യുന്നത്. മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഇന്നലെ പരപ്പനങ്ങാടി മുനിസിപ്പല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
എം.എസ്.എഫ് പ്രവര്‍ത്തകരായ സി.കെ ഷാക്കിര്‍, ഷമീര്‍ പാഴൂര്‍, ഷാക്കിര്‍ കുന്ദമംഗലം, അന്‍സാര്‍ പെരുവയല്‍, മിന്‍ഹാജ് എന്‍.കെ, അബ്ദുല്‍ ഗഫൂര്‍ എന്‍.കെ, മുഹമ്മദ് നഫാസ്, മുഹമ്മദ് റഫ്നാസ്, ഷാനസ് ബി, തസ്ലീമു സ്വലാഹ്, മുഹമ്മദ് ഷമീം, മുഹമ്മദ് നാഫിഹ് എം.എ, മുഹമ്മദ് നിഫാദ് കെ.പി, മുഹമ്മദ് സുഹൈല്‍ സി.കെ, മുഹമ്മദ് അസ്ലം പി, ഡാനിഷ് അഹമ്മദ് ടി, ഷമീര്‍ കെ.വി, നദീം ഒ.എം, ഹര്‍ഷദ് ഫാസില്‍ പി.എ, മുഹമ്മദ് മുസ്തഫ പി എന്നിവര്‍ക്കാണ് ഇന്നലെ ജാമ്യം അനുവദിച്ചത്.
വൈകീട്ട് ഏഴ് മണിയോടെ കോഴിക്കോട് പുതിയറ ജില്ലാ ജയിലില്‍ നിന്നും മോചിതരായ പ്രവര്‍ത്തകരെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം, വി.കെ.എം ഷാഫി എന്നിവരുടെ നേതൃത്വത്തില്‍ മാലയിട്ടു സ്വീകരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ ആനയിച്ചു നഗരത്തില്‍ പ്രകടനം നടത്തി. എ. പി അബ്ദുസമദ്, കെ.എം ഫവാസ്, ലത്തീഫ് തുറയൂര്‍, ടി.പി ഹാരിസ്, അഫ്നാസ് ചോറോട്, കെ.ടി റഊഫ്, കെ.പി സൈഫുദ്ദീന്‍, സ്വാഹിബ് മുഹമ്മദ്, ഹക്കീം തങ്ങള്‍, കെ.എം.എ റഷീദ്, എസ്.എം അബ്ദുല്‍ ബാസിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂര്‍, മുഹമ്മദ്കുട്ടി മാതാപുഴ പങ്കെടുത്തു.