ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എം.എല്‍.എയും ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനത്തുല്ല ഖാന് ജാമ്യം. വഖഫ് ബോര്‍ഡ് നിയമനത്തില്‍ ക്രമക്കേടും അഴിമതിയും ആരോപിച്ച് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെ അറസ്റ്റിലായി രണ്ടാഴ്ചക്ക് ശേഷമാണ് ജാമ്യം. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്.
എം.എല്‍.എക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ, ആരോപണങ്ങള്‍ സത്യമല്ലെന്നും ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും കോടതിയില്‍ ബോധിപ്പിച്ചു. സെപ്റ്റംബര്‍ 16നായിരുന്നു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഓഖ്‌ലയില്‍ നിന്നുള്ള എം.എല്‍.എയായ അമാനത്തുല്ല ഖാനെ ഡല്‍ഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ സര്‍ക്കാര്‍ ചട്ടം ലംഘിച്ച് 32 പേരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്‌തെന്നാണ് ആരോപണം.