ജോധ്പൂര്‍:മാന്‍വേട്ട കേസില്‍ ജയിലില്‍ അടക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലും അമ്പതിനായിരം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. സല്‍മാന്‍ഖാന്‍ ഇന്ന് തന്നെ ജയില്‍ മോചിതനാകും.
സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സല്‍മാന്റെ അഭിഭാഷകന്‍ വാദിച്ചു. ദൃക്‌സാക്ഷി മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. കെട്ടിചമച്ച തെളിവുകളാണ് പൊലീസ് ഹാജരാക്കിയത്. സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നടനു മാനുഷിക പരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
വന്യജീവി സംരക്ഷണ നിയമപ്രകാരം അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ച സല്‍മാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.
സല്‍മാന്‍ഖാനടക്കം ഏഴു പേരാണ് കേസിലെ പ്രതികള്‍. 1998 സെപ്തംബര്‍ 26ന് ജോധ്പൂിലെ ഭവാഭില്‍ വെച്ചും 28ന് ഗോദാഫാമില്‍ വെച്ചുമാണ് സല്‍മാന്‍ മൃഗത്തെ വേട്ടയാടിയത്.
ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വെച്ച കേസില്‍ സല്‍മാനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.