ബഹ്‌റൈനില്‍ പള്ളികള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ തീരുമാനം.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ആരാധനാലയങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. കോവിഡ് കേസുകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.
ആദ്യ ഘട്ടത്തില്‍ പള്ളികള്‍ സുബ്ഹ് നമസ്കാരത്തിന് മാത്രമാണ് തുറക്കുക. അല്‍ ഫാതിഹ് ഗ്രാന്‍റ് മോസ്കിലൊഴികെ ബാക്കി പള്ളികളില്‍ ജുമുഅ നമസ്കാരം തല്‍ക്കാലം ഉണ്ടാവുകയില്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് സുബ്ഹ് നമസ്കാരത്തിന് അനുതതി നല്‍കുക.ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്.