ടെല്‍ അവീവ്: യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തില്ലെന്ന് ബഹ്‌റൈന്‍. സഊദി അറേബ്യയുടെ സമാനമായ പ്രസ്താവനക്കു പിന്നാലെയാണ് ബഹ്‌റൈന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് ബഹ്‌റൈന്റെ തീരുമാനം. എന്നാല്‍ ഇസ്രയേലിന്റെ പേര് എടുത്തുപറയാതെയാണ് ബഹ്‌റൈന്‍ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇറാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളോടുള്ള നയങ്ങളോട് ബഹ്‌റൈന്‍ മാറ്റം വരുത്തിയിട്ടില്ല.
രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബഹ്‌റൈനില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങള്‍ ഖത്തറിന്റെ വടക്കന്‍ അതിര്‍ത്തിയിലൂടെയാണ് യുഎഇയിലേക്ക് സഞ്ചാരം നടത്തുന്നത്. ഇറാനില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങള്‍ ബഹ്‌റൈന്‍ ആകാശ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നുമില്ല. എല്ലാ വിമാനങ്ങള്‍ക്കും ആകാശപാത തുറന്നു നല്‍കണമെന്നുള്ള യുഎഇയുടെ അഭ്യര്‍ഥന പ്രകാരമാണ് ബഹ്‌റൈന്റെ നടപടി. കഴിഞ്ഞ ആഴ്ച യുഎസ്, ഇസ്രയേല്‍ പ്രതിനിധികള്‍ അടങ്ങുന്ന സംഘം യുഎഇയിലേക്ക് ആദ്യ വിമാനയാത്ര നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനും മരുമകനുമായ ജാറെദ് കുഷ്ണര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍, ഇസ്രയേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ സാബിത് അടക്കമുള്ളവരായിരുന്നു ആദ്യ യാത്രാ വിമാനത്തില്‍ ഉണ്ടായിരുന്നത്.