X
    Categories: indiaNews

ബഹ്‌റൈനില്‍ എത്തുന്നവര്‍ക്ക് ഇനി ഹോം ക്വാറന്റൈന്‍ വേണ്ട

കോവിഡിന്റെ പശ്ചാലത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ എന്ന നിബന്ധന ഒഴിവാക്കുവാനാണ് ദേശീയ ആരോഗ്യ കര്‍മസമിതിയുടെ തീരുമാനം. രാജ്യത്ത് എത്തിയ ശേഷമുള്ള പത്ത് ദിവസം യാത്രക്കാര്‍ ഇനി മുതല്‍ വീട്ടു നിരീക്ഷണത്തില്‍ കഴിയേണ്ടതില്ല. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നടത്തുന്ന പി.സി.ആര്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയാല്‍ പത്ത് ദിവസം കഴിഞ്ഞ് രണ്ടാമത്തെ കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധന മാറ്റമില്ലാതെ തുടരും. മുപ്പത് ബഹ്‌റൈന്‍ ദിനാര്‍ വീതം വരുന്ന രണ്ട് ടെസ്റ്റുകളുടെയും ചെലവ് യാത്രക്കാര്‍ സ്വയം വഹിക്കണം.

വിസിറ്റ് വിസയില്‍ വന്ന് പത്ത് ദിവസത്തിനകം തിരിച്ച് പോകുന്നവര്‍ക്ക് രണ്ടാമത്തെ ടെസ്റ്റ് വേണ്ടി വരില്ല. രാജ്യത്ത് എത്തുന്ന യാത്രക്കാരില്‍ 10 ദിവസത്തെ വീട്ടു നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ 0.2 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹോം ക്വാറന്‍ൈന്‍ ഒഴിവാക്കാനുള്ള തീരുമാനം.

chandrika: