X
    Categories: gulfNews

ബഹ്‌റൈനില്‍ പത്തു ലക്ഷം പിന്നിട്ട് കോവിഡ് പരിശോധന; 92 ശതമാനം രോഗമുക്തി

മനാമ: രാജ്യത്ത് ഇതുവരെ പത്തു ലക്ഷത്തിലേറെ കോവിഡ് പരിശോധന നടത്തിയതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം. ഇതില്‍ 4.8 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത് എന്ന് ആരോഗ്യമന്ത്രി ഫായിഖ ബിന്‍ത് സഈദ് അസ്‌ലഹ് പറഞ്ഞു.

ആയിരം പേരില്‍ 675 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ലോകത്തില്‍ തന്നെ ഏറ്റവും വലിയ നിരക്കാണിത്. ഇതില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുവര്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ്. 92.2 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തനിരക്ക്- അവര്‍ പറഞ്ഞു.

അതിനിടെ വെള്ളിയാഴ്ച സ്ഥിരീകരിച്ചത് 353 കോവിഡ് കേസുകളാണ്. 350 പേര്‍ക്ക് രോഗമുക്തി കൈവരികയും ചെയ്തു. കോവിഡ് ബാധിച്ചവരില്‍ 132 പേര്‍ പ്രവാസികളാണ്. ഒരു മരണവും രാജ്യത്തുണ്ടായി. ഇതോടെ മൊത്തം മരണം 179 ആയി. 24 മണിക്കൂറിനിടെ 11,018 കോവിഡ് പരിശോധനയാണ് രാജ്യത്ത് നടത്തിയത്. 3,496 ആക്ടീവ് കേസുകളാണ് ഇപ്പോഴുള്ളത്. ഇതില്‍ 37 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍.

Test User: