ബഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ കുര്‍ദിഷ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായി ഐ.എസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ പ്രവേശിച്ചതായും ബഗ്ദാദി നഗരത്തിനകത്തു തന്നെ ഒളിച്ചിരിക്കുന്നതായാണ് വിവരമെ്‌നും കുര്‍ദിഷ് പ്രസിഡണ്ട് മസൂദ് ബര്‍സാനിയുടെ വക്താവ് ഫുആദ് ഹുസൈന്‍ പറഞ്ഞു.
‘ബഗ്ദാദി മൊസൂളില്‍ തന്നെയുണ്ട് എന്നതിന് വിശ്വസിക്കാവുന്ന തെളിവുകളുണ്ട്. അയാളെ വധിക്കാനായാല്‍, ഐ.എസിന്റെ സമ്പൂര്‍ണ തകര്‍ച്ചക്കു കാരണമാകും അത്.’ ഫുആദ് ഹുസൈന്‍ പറഞ്ഞു.
സ്വയംപ്രഖ്യാപിത ഖലീഫയായ എട്ടോ ഒമ്പതോ മാസമായി ബഗ്ദാദി മൊസൂളിലുണ്ടെന്നാണ് വിവരം. മൊസൂള്‍, താല്‍ അഫര്‍ നഗരങ്ങളിലെ കമാന്‍ഡര്‍മാരുടെ സംരക്ഷത്തിലാണ് ഇയാള്‍. ബഗ്ദാദി ഉള്ളതിനാല്‍ മൊസൂളില്‍ ശക്തമായ പോരാട്ടമാവും നടത്തേണ്ടി വരിക. ബഗ്ദാദിയെ സംരക്ഷിക്കാന്‍ ഐ.എസ് ഭീകരര്‍ മരണം വരെ പോരാടുമെന്നാണ് കരുതുന്നത്.