X

ഉത്തര്‍പ്രദേശിലെ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗ ഹിന്ദു വിഭാഗത്തിന് വിട്ടു നല്‍കി കോടതി ഉത്തരവ്

ഉത്തര്‍പ്രദേശിലെ ബാഗ്പതിലെ ദര്‍ഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് മുസ്ലിം പക്ഷം സമര്‍പ്പിച്ച ഹരജി കോടതി തള്ളി. സൂഫി വര്യന്‍ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗയാണ് ഹിന്ദു പക്ഷത്തിന് വിട്ട് നല്‍കാന്‍ ബാഗ്പത് ജില്ലാ കോടതി ഉത്തരവിട്ടത്. ഇന്നലെയാണ് സിവില്‍ ജഡ്ജ് ശിവം ദ്വിവേദി മുസ്‌ലിം പക്ഷത്തിന്റെ ഹര്‍ജിക്ക് എതിരായ വിധി വന്നത്.

ഏകദേശം 600 വര്‍ഷത്തോളം പഴക്കമുണ്ടിതിന് എന്നാണ് കണക്കാക്കുന്നത്. 53 വര്‍ഷം മുമ്പാണ് ഈ പ്രദേശവുമായി ബന്ധപ്പെട്ട തര്‍ക്കമാരംഭിച്ചത്. 1970ല്‍ ഹിന്ദു വിഭാഗം ദര്‍ഗക്കകത്ത് അതിക്രമിച്ച് കയറി പ്രാര്‍ഥന നടത്താന്‍ ശ്രമിച്ചത് കാരണമായി ദര്‍ഗാ ഭാരവാഹിയായ മുഖീം ഖാന്‍ കോടതിയെ സമീപിച്ചു.

ബാഗ്പതിലെ ഹിന്ദു പുരോഹിതന്‍ കൃഷ്ണദത്ത് മഹാരാജിനെയാണ് കേസില്‍ പ്രതിയാക്കിയിരുന്നത്. മഹാഭാരത്തില്‍ പരാമര്‍ശിക്കുന്ന ‘ലക്ഷഗൃഹം’ സ്ഥിതി ചെയ്ത സ്ഥലമാണിത് എന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. പാണ്ഡവരെ ചുട്ടു കൊല്ലാന്‍ ദുര്യോധനന്‍ പണികഴിപ്പിച്ച കൊട്ടാരമാണ് ലക്ഷ ഗൃഹം എന്നാണ് ഹിന്ദു മത വിശ്വാസം. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കേസിലെ നിര്‍ണായക വിധിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

webdesk14: