ഭദ്രക്: ഒഡീഷയില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങള്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. 48മണിക്കൂര്‍ നേരത്തേക്കാണ് ഫേസ്ബുക്കിനും വാട്‌സ്അപ്പിനും, ട്വിറ്ററിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ദിവസങ്ങള്‍ക്കു മുമ്പ് ഭദ്രകിലാണ് അക്രമങ്ങള്‍ ഉടെലടുത്തത്. ഹിന്ദു ദൈവങ്ങളെക്കുറിച്ച് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട അപകീര്‍ത്തികരമായ പോസ്റ്റാണ് കലാപത്തിന് കാരണമായത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും അക്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിക്കുന്നത് പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രദേശത്ത് കര്‍ഫ്യൂ തുടരുകയാണ്. കലാപത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. അതേസമയം, പ്രദേശത്ത് എത്താത്ത മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി രംഗത്തെത്തി.