X
    Categories: NewsSports

ബിര്‍മിംഗ്ഹാമിലേക്ക് ബഡാ ഇന്ത്യന്‍പട

ന്യൂഡല്‍ഹി: 28ന് ബിര്‍മിംഗ്ഹാമില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക 322 അംഗ സംഘം. ഇന്നലെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രഖ്യാപിച്ച സംഘത്തില്‍ 215 അത്‌ലറ്റുകളും 107 ഒഫീഷ്യലുകളുമാണ്. 2018 ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന അവസാന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്ക് പിറകെ മെഡല്‍പ്പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയ ഇന്ത്യ ഇതിലും മെച്ചപ്പെട്ട പ്രകടനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ കിറ്റ് ഇന്നലെ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡണ്ട് അനില്‍ ഖന്ന എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര, പി.വി സിന്ധു, മീരാഭായി ചാനു, ലവ്‌ലിന ബോര്‍ഹോയിന്‍, ബജ്‌രംഗ് പൂനിയ, രവികുമാര്‍ ദാഹിയ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്.ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് രാജേഷ് ഭണ്ഡാരിയാണ് ഇന്ത്യന്‍ സംഘത്തലവന്‍. മൊത്തം 15 ഇനങ്ങളിലാണ് ഇന്ത്യ മല്‍സരിക്കുന്നത്. പാരാ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ നാലിനങ്ങളിലും പങ്കെടുക്കും. ഇന്ത്യന്‍ സംഘത്തിലെ നിരവധി പേര്‍ ഇതിനകം ബിര്‍മിങ്ഹാമിലെത്തിയിട്ടുണ്ട്.

Chandrika Web: