മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നാളത്തെ വയനാട് സന്ദർശനം മാറ്റിവെച്ചു. ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം യാത്ര മാറ്റിവെക്കണമെന്ന് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എത്രയും വേഗം വയനാട്ടിലെ ജനങ്ങളുടെ അടുത്ത് എത്തിച്ചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.
എത്രയും വേഗം ഞങ്ങൾ സന്ദർശിക്കുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യും. ഈ വിഷമഘട്ടത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകൾ” – രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.