X

മോശം കാലാവസ്ഥ: കരിപ്പൂരില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകുന്നു

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വൈകുന്നു. അബുദാബി, മസ്‌കത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു. അതേസമയം മുന്നറിയിപ്പില്ലാതെ മംഗളൂരുവില്‍ ലാന്‍ഡ് ചെയ്ത ദോഹ – കോഴിക്കോട് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

സംസ്ഥാനത്ത് കനത്ത മഴ തുടരും. 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. പന്തീരാങ്കാവില്‍ ദേശീയപാതയുടെ ഭാഗമായ സര്‍വീസ് റോഡ് ഇടിഞ്ഞു താണു. താഴെയുള്ള രണ്ട് വീടുകള്‍ക്കും അങ്കണവാടിക്കും കേടുപാടുകള്‍ സംഭവിച്ചു. രാമനാട്ടുകര ദേശീയപാതയില്‍ കോഴിക്കോട്ടേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു.

തൃശൂരില്‍ 7 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അശ്വിനി ആശുപത്രിയിലും കടകളിലും ഒട്ടേറെ വീടുകളിലും വെള്ളം കയറി. ആവശ്യമെങ്കില്‍ ക്യാംപുകള്‍ തുറക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ആലപ്പുഴ ചന്തിരൂരില്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അതേസമയം മഴയുടെ ശക്തി കുറഞ്ഞതോടെ കൊച്ചിയില്‍ വെള്ളക്കെട്ട് ഒഴിഞ്ഞു.

webdesk13: