പ്രശസ്ത മാറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി (74) വാടക വീട്ടില്‍ മരിച്ച നിലയില്‍. പുനെയിലെ തലേഗാവ് ദബാഡെയില്‍ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസിയുടെ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് മരണ വിവരം പുറത്തുവന്നത്.
ടെലിവിഷന്‍ താരം ഗഷ്മീര്‍ മഹാജനിയുടെ പിതാവ് കൂടിയാണ് രവീന്ദ്ര. അറിയപ്പെടുന്ന താരമായിരുന്നെങ്കിലും പുനെയിലെ അപ്പാര്‍ട്ട്മെന്റില്‍ അദ്ദേഹം തനിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ദുര്ഖന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ അകത്തുനിന്നും പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.