കൊച്ചി: ചാനല്‍ ചര്‍ച്ചകളില്‍ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള രാഹുല്‍ ഈശ്വറിന്റെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ തൃശൂര്‍ സ്വദേശിയും പരാതി നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ഹണി റോസിനെതിരെ മോഷം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ പറയുന്നു.
ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലെത്തിയപ്പോഴേയിരുന്നു ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകാന്‍ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്ന് നടി പറഞ്ഞിരുന്നു. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈകോടതി വാദം കേള്‍ക്കും.